നമ്മളില്‍ പലരും ട്രൂ കോളര്‍ ഉപയോഗിക്കുന്നവരാണ്. ഇപ്പോഴിതാ ആപ്പ് അതിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ധാരാളം ഫീച്ചറുകള്‍ ലഭിക്കുന്നു. പുതിയ ട്രൂകോളര്‍ ഫീച്ചറുകള്‍ ട്രൂകോളറിന്റെ വീഡിയോ കോളര്‍ ഐഡി ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഷോര്‍ട്ട് വീഡിയോ മെസേജ് റെക്കോര്‍ഡ് ചെയ്ത് അയക്കാന്‍ സഹായിക്കുന്നതാണ്. ഇതിലൂടെ ഉപയോക്താക്കള്‍ അവരുടെ ഫോണ്‍ബുക്ക് കോണ്‍ടാക്റ്റുകളിലേക്ക് വീഡിയോ കോളുകള്‍ ചെയ്യുമ്പോള്‍ അത് ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും. ഒറിജിനല്‍ വീഡിയോകളുടെ രൂപത്തിലോ പ്രീലോഡ് ചെയ്ത ടെംപ്ലേറ്റുകളായോ ഉള്ള സെല്‍ഫി വീഡിയോകളാണിത്.
ട്രൂ കോളര്‍ പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത കോള്‍ റെക്കോര്‍ഡിങ് സംവിധാനമാണ്. ഇത് നേരത്തെ ഉണ്ടായിരുന്ന ഫീച്ചറാണ്. പിന്നീട് ട്രൂകോളര്‍ ഇത് ഒഴിവാക്കി. ഇപ്പോള്‍ വീണ്ടും ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഇത് തിരികെ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.
ട്രൂകോളര്‍ വഴി കോള്‍ റെക്കോര്‍ഡ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം…
• നിങ്ങളുടെ ഫോണിലെ ട്രൂകോളര്‍ ആപ്പിലെ സെറ്റിങ്‌സ് തിരഞ്ഞെടുക്കുക
• സെറ്റിങ്‌സിലെ ആക്‌സസബിലിറ്റി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
• ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
• ‘യൂസ് ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിങ്’ എന്ന ഓപ്ഷന് അടുത്തുള്ള ടോഗിള്‍ ഓണാക്കുക.
മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ ട്രൂകോളര്‍ ആക്ടീവ് ആകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.

