തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. ഇന്നലെ രാത്രിയാണ് ഉത്തരവ് പുറത്തിറക്കിയത്.
നിലവില്‍ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്. പോലീസ് സംരക്ഷണയിലാണ് ആന്ധ്രാപ്രദേശില്‍ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേരളത്തില്‍ എത്തിച്ച ശേഷം ഡിഎന്‍എ പരിശോധനയും നടത്തും.
കുഞ്ഞിന് വേണ്ടിയുള്ള സമരം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് ഇന്ന് 11 മണിക്ക് ഉത്തരവ് കൈപ്പറ്റാന്‍ വരണമെന്ന് ശിശുക്ഷേമ സമിതിയില്‍നിന്ന് അറിയിച്ചത്. എന്നാല്‍, ഉത്തരവിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും കുഞ്ഞിനെ കൊണ്ടുവരാനുള്ള ഉത്തരവാണെങ്കില്‍ ഏറെ സന്തോഷമെന്നും അനുപമ പ്രതികരിച്ചിരുന്നു. എന്നാല്‍, സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരായവര്‍ക്ക് ശിക്ഷ ലഭിക്കും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

