ഫോണുകള്‍ മാത്രമല്ല ടിവികള്‍ സ്മാര്‍ട്ടാക്കാനും ഇനി കാര്‍ബണ്‍…

മുംബൈ: ‘മെയ്ഡ് ഫോര്‍ ഇന്ത്യ ‘ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കി കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ. അങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ കാര്‍ബണ്‍ ഇന്ത്യയിലെ ടിവി വിപണിയിലേക്കും ചുവടുവെക്കുകയാണ്.

ഈ ടിവികളുടെ വ്യക്തിഗത വില കാര്‍ബണ്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ടിവികള്‍ 7990 രൂപയില്‍ ആരംഭിക്കുമെന്നാണ് സൂചന. ബജറ്റ്, ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിന് പേരുകേട്ട കമ്പനി ഇനി ഇന്ത്യയില്‍ സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ മിതമായ നിരക്കില്‍ നിര്‍മ്മിക്കും.

പുതിയ ‘മെയ്ഡ് ഇന്‍ ഇന്ത്യ’, ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കുന്നതിലൂടെ സ്മാര്‍ട്ട് ടിവി സെഗ്മെന്റിനെ ജനാധിപത്യവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചു. ഈ പുതിയ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികളുടെ വില്‍പ്പനക്കായി കമ്പനി റിലയന്‍സ് ഡിജിറ്റലുമായി സഹകരിക്കുമെന്നും അറിയിച്ചു.