പനാജി: ഇന്ത്യയുടെ അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 ന് ഗോവയില്‍ ആരംഭിക്കും.പ്രശസ്ത സ്പാനിഷ് ചലച്ചിത്ര സംവിധായകന്‍ കാര്‍ലോസ് സൗര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ കിംഗ് ഓഫ് ആള്‍ ദി വേള്‍ഡ് ‘ ആണ് ഉദ്്ഘാടന ചിത്രം.നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവയില്‍ മേള നടക്കുന്നത്
സൗര ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചരിക്കുന്നത് ഒരു നര്‍ത്തകിയുടെ ജീവിതത്തിലൂടെയുള്ള, കലാസൗന്ദര്യത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ്. ഇതിന്റെ വേള്‍ഡ് പ്രീമിയറായിരിക്കും ഗോവയില്‍ നടക്കുക. ഇതിന് പുറമെ ജെയിന്‍ കാംപിയോണിന്റെ ദി പവര്‍ ഓഫ് ദി ഡോഗ് പ്രദര്‍ശിപ്പിക്കും. അന്തര്‍ദ്ദേശീയ പ്രശസ്തി നേടിയ സംവിധായകരുടെ മുപ്പത് പുതിയ ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരി രക്ഷന്‍ ബാനിറ്റ്മേഡ് മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറിയെ നയിക്കും.അഞ്ചംഗ ജൂറിയില്‍ ഇന്ത്യയില്‍ നിന്നും സംവിധായകനും നിര്‍മ്മാതാവുമായ നിള മാധബ് പാണ്ഡേയും അംഗമാണ്.

