ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം; ഏഴ് മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്നു മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ആറ് വരെ യാത്ര അനുവദിക്കില്ല.

ഇടുക്കി ജില്ലയിലെ മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

കൂടാതെ, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിലാണ് മുന്‍കരുതല്‍ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.