പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. കാലാവസ്ഥയെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിൽ ബഹുജന അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്‌ട്രെസ് ടോളറൻസ് റായ്പൂരിൽ പുതുതായി നിർമ്മിച്ച കാമ്പസും പ്രധാനമന്ത്രി രാജ്ത്തിന് സമർപ്പിക്കും. കാർഷിക സർവകലാശാലകൾക്കുള്ള ഗ്രീൻ കാമ്പസ് അവാർഡും പ്രധാനമന്ത്രി വിതരണം ചെയ്യും, കൂടാതെ നൂതന കൃഷി രീതികൾ അവലംബിക്കുന്ന കർഷകരുമായി സംവദിക്കും. കേന്ദ്ര കൃഷിമന്ത്രിയും ഛത്തീസ്ഗഡ്് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും പോഷകാഹാരക്കുറവിന്റെയും വെല്ലുവിളികളെ നേരിടാനാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പ്രത്യേക സവിശേഷതകളുള്ള വിള ഇനങ്ങൾ വികസിപ്പിച്ചെടുത്തത്. 2021-ൽ കാലാവസ്ഥാ പ്രതിരോധവും ഉയർന്ന പോഷകഗുണങ്ങളുമുള്ള അത്തരം മുപ്പത്തിയഞ്ച് വിള ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ വരൾച്ചയെ ചെറുക്കുന്ന തരത്തിലുള്ള കടല, കരിയൽ , വന്ധ്യത തുടങ്ങിയവ പ്രതിരോധിക്കാൻ കഴിവുള്ള തുവര, നേരത്തേ പാകമാകുന്ന സോയാബീൻ മുതലായ രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ് ഉൾപ്പെടുന്നു. അരി, ഗോതമ്പ്, തിന ,ചോളം, കടല, സ്‌പെയിനിൽ ധാരാളമായി കാണുന്ന ഒരു കടല വർഗ്ഗമായാ ക്വിനോവ, കുതിരക്ക് കൊടുക്കുന്ന ഗോതമ്പ്, ചതുര പയർ , ഫാബ ബീൻ എന്ന ഒരു തരം വൻപയർ എന്നിവയുടെ ജൈവ ഫോർട്ടിഫൈഡ് ഇനങ്ങളും ഉൾപ്പെടുന്നുണ്ട്.