ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയ്ക്കായി അരങ്ങേറ്റം കുറിച്ചു. റെയിംസിനെതിരായ മത്സരത്തില്‍ 66-ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി ഇറങ്ങിയത്.
നെയ്മറിന് പകരക്കാരനായെത്തിയ മെസിയെ വന്‍ ആരവത്തോടെയാണ് ആരാധകര്‍ വരവേറ്റത്. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി ജയിച്ചു. കിലിയന്‍ എംബാപ്പെയാണ് ഇരു ഗോളും നേടിയത്. 16, 63 മിനുറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍.
സീസണില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച ഏക ടീമായ പിഎസ്ജിയാണ് ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 17-ാം സ്ഥാനക്കാരാണ് റെയിംസ്.
അതേസമയം, പിഎസ്ജിക്കായി എംബാപ്പെ ഇനി കളത്തിലിറങ്ങാന്‍ സാധ്യതയില്ല. റയല്‍ മാഡ്രിഡുമായി താരം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

