മലബാർ കലാപവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകൾ :മന്ത്രി ശിവൻകുട്ടി.

sivan kutty

മഹാത്മാ ഗാന്ധിയേയും ഉപ്പു സത്യാഗ്രഹത്തേയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് പറിച്ചു മാറ്റുന്ന കാലം വിദൂരമല്ലെന്നും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി തന്നെയെന്നും മന്ത്രി ശിവൻകുട്ടി.

മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

മഹാത്മാ ഗാന്ധിയേയും ഉപ്പു സത്യാഗ്രഹത്തേയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് പറിച്ചു മാറ്റുന്ന കാലം വിദൂരമല്ല ;വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി തന്നെ.

ഇരുട്ടിലെ ആക്രമണവും ചരിത്രത്തെ വളച്ചൊടിക്കലും ആർഎസ്എസിന് രൂപീകരണ കാലം മുതലുള്ള ശീലമാണ്.സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാത്ത ആർഎസ്എസ്, സ്വാതന്ത്ര്യ സമര സേനാനികൾ ആയിരുന്ന പലരേയും കടം കൊള്ളാൻ പല പരിശ്രമവും നടത്തിയിരുന്നു. അതൊന്നും ഗുണം പിടിക്കില്ല എന്ന് കണ്ടതോടെയാണ് ഇപ്പോൾ പുതിയ കുത്തിത്തിരുപ്പുമായി ഇറങ്ങിയിട്ടുള്ളത്.

മലബാർ കലാപവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്. സ്വാതന്ത്ര്യസമരചരിത്രത്തിൽ നിന്ന് മലബാർ കലാപത്തെ ഒഴിവാക്കാനായി ആർഎസ്എസ് പണ്ടുമുതൽ ശ്രമിക്കുന്നതാണ്. ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കുന്ന ആർഎസ്എസ് നയം തുറന്നുകാണിക്കുകയും എതിർക്കുകയും ചെയ്യണം.

സിപിഐ(എം) കരുമം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന കരുമം തുളസിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങ്