രോഗവ്യാപനം രൂക്ഷം; ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍നിശ്ചയിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍നിശ്ചയിക്കും. രോഗവ്യാപനം രൂക്ഷമായതിനാല്‍ വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് പരിശോധന വ്യാപകമാക്കും.

ഇന്നലെ ടിപിആര്‍ 18 ശതമാനം കടന്നു. ഐപിആര്‍ 8ന് മുകളിലുള്ള വാര്‍ഡുകള്‍ വര്‍ദ്ധിച്ചു. അതിനാല്‍ ഈ ആഴ്ച കൂടുതല്‍ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് അവലോകന യോഗത്തിലെ തീരുമാനമനുസരിച്ച് പരിശോധനയും വാക്‌സിനേഷനും വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കി അടുത്തമാസത്തോടെ എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.