അല്ലു അര്‍ജുന്റെ പുഷ്പയിലെ സംഘട്ടന രംഗവും ചോര്‍ന്നു; നിയമനടപടിക്ക് ഒരുങ്ങി നിര്‍മ്മാതാക്കള്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലുഅര്‍ജുനും യുവതാരം ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്പയുടെ സംഘട്ടന രംഗവും ചോര്‍ന്നു. അല്ലു അര്‍ജുന്‍ വില്ലന്‍മാരെ ഇരുമ്പ് കസേര കൊണ്ട് അടിക്കുന്ന പുഷ്പയിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന പുഷ്പയിലെ ആദ്യ ഭാഗത്തിലെ ചില രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

നേരത്തെ, ചിത്രത്തിലെ ആദ്യ ഗാനം ചോര്‍ന്നതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍, പുഷ്പയുടെ നിര്‍മ്മാതാക്കളായ മൈത്രീ മൂവീ മേക്കേഴ്‌സ് സൈബര്‍ ക്രൈം പോലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ക്രിസ്മസിന് തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധായകന്‍. രശ്മിക മന്ദാനയാണ് പുഷ്പയിലെ നായിക.