ബിഗ് ബജറ്റ് മലയാള ചിത്രം മാമാങ്കത്തിനു ശേഷം മമ്മൂട്ടിയും നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ വീട്ടിലെത്തി വേണു കുന്നപ്പിള്ളി ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിര്‍മാതാവ് ആന്റോ ജോസഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാലും, മെഗാസ്റ്റാറിന്റെ മറ്റൊരു ബിഗ്ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്ന സൂചനയാണ് ആന്റോ ജോസഫ് നല്‍കിയിരിക്കുന്നത്.
2019ലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. വലിയ വിവാദങ്ങള്‍ക്കു ശേഷം എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.
ഉണ്ണി മുകുന്ദന്, അച്യുതന് ബി നായര്‍, സിദ്ദിഖ്, പ്രാചി തെഹ്ലാന്, സുരേഷ് കൃഷ്ണ, മണിക്കുട്ടന്, സുദേവ് നായര്‍, കനിഹ, അനു സിത്താര, ഇനിയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

