കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ ഡിസംബറാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിയേറ്റർ തുറക്കുന്ന വിഷയം ജാഗ്രതയോടെ മാത്രമേ കൈകാര്യം ചെയ്യാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് സംസ്ഥാനത്ത് തിയേറ്ററുകൾ അടച്ചത്.
പ്രതിദിന കോവിഡ് രോഗികളുടെ കണക്ക് ആശങ്കയോടെയാണ് കാണുന്നത്. കോവിഡ് മരണങ്ങൾ കൂടിവരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണം. ഓണാഘോഷം കഴിയുമ്പോൾ കൊവിഡ് വ്യാപന തോത് എപ്രകാരമായിരിക്കുമെന്ന് പറയാൻ സാധിക്കില്ല. അടുത്ത നാല് മാസത്തേക്കു കൂടി തിയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള ശ്രമങ്ങളിലേക്കാണ് നാം കടക്കേണ്ടതെന്നും ഡിസംബർ ആകുമ്പോൾ തിയേറ്റർ തുറക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

