തിരുവനന്തപുരം: കേരള കരകൗശല വികസന കോര്‍പ്പറേഷനില്‍ വ്യാജ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. തുടര്‍ന്ന് മാര്‍ക്കറ്റിങ് വിഭാഗം ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും എസ്.എം. ആരിഫിനെ മാറ്റി നിര്‍ത്തി.
പ്രദര്‍ശനങ്ങള്‍ നടക്കാതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്. കോര്‍പ്പറേഷന്റെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാസ് വേര്‍ഡ് മറ്റൊരാള്‍ക്കും നല്‍കാതെയാണ് തട്ടിപ്പ് നടത്തിയത്.
സംസ്ഥാന വ്യാപകമായി പ്രദര്‍ശനങ്ങള്‍ കരകൗശല കോര്‍പ്പറേഷന്‍ സംഘടിപ്പിക്കാറുണ്ട്. ഇതിനായി ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്.തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് പരിശോധനയ്ക്ക് കോര്‍പ്പറേഷന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാജ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു എന്ന് കണ്ടെത്തി. എസ്.എം. ആരിഫിനെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തോ തത്തുല്യ തസ്തികകളിലോ നിയമിക്കാന്‍ പാടില്ലെന്ന് ശുപാര്‍ശ ചെയ്തു.

