കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് മരിച്ച ഇമ്രാന് വേണ്ടി സമാഹരിച്ച പണം എന്തു ചെയ്യാനാണ് തീരുമാനമെന്ന് ഹൈക്കോടതി. സമാനസാഹചര്യത്തിലുള്ള മറ്റ് കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗിച്ച് കൂടേയെന്ന് അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മരിച്ച ഇമ്രാനുവേണ്ടി ലോകത്തിന്റെ പലഭാഗത്തായി നിന്നായി 16 കോടി രൂപ സമാഹരിച്ചിരുന്നു. ചികിത്സ നല്‍കാന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണു ഇമ്രാന്‍ ലോകത്തോടു വിടപറഞ്ഞത്.
2021-07-23

