ടി പി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ കെ രമ എം എല്‍ എയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്തില്‍ ടി പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്ന് പറയുന്നു. പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്.ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് എന്‍ വേണു വടകര എസ് പിക്ക് പരാതി നല്കി.