താരമക്കള്‍ ഒന്നിക്കുന്ന ചിത്രം ഹൃദയത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്.കല്യാണിയുടെ രണ്ടാമത്തെ മലയാളം ചിത്രമാണിത്. സിനിമയിലെ അടുത്ത തലമുറ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.
മോഹന്‍്‌ലാലിന്റെ മകന്‍ എന്നതിലുപരി പ്രണവ് തന്റെ വ്യക്തിത്വം കൊണ്ട് നേരത്തെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ, ഹൃദയത്തിന്റെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രണവ് മലയാള സിനിമയിലൊരു മാറ്റം കൊണ്ടുവരുമെന്നും മോഹന്‍ലാല്‍ ഉണ്ടാക്കിയെടുത്തതും ഇപ്പോഴും കൊണ്ടുനടക്കുന്നതുമായ ആ മാജിക് ഉറപ്പായും പ്രണവിലുമുണ്ടെന്നാണ് ഹിഷാം പറയുന്നത്.

