തിരുവനന്തപുരം: കൊടകര കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകും. രാവിലെ പത്തരയ്ക്ക് തൃശൂര്‍ പൊലീസ് ക്‌ളബിലാവും അദ്ദേഹം ഹാജരാവുക.കൊടകര കേസുള്‍പ്പടെ ഏതുകേസിലും താന്‍ ഹാജരാകുമെന്നും മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി നേതാക്കള്‍ക്കെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിന് മേല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം ആരോപിച്ചു.
2021-07-12

