ആരാധനാലയങ്ങള്‍ തുറക്കണം, പ്രതിഷേധവുമായി മുസ്ലിം ലീഗ്

കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മുംസ്ലിംലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ മറ്റ് മുസ്ലിം സംഘടനകളെ കൂട്ട് പിടിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.മദ്യശാലകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങളെല്ലാം തുറന്നിട്ടും ആരാധാനലയം തുറക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളും തുറക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
അതേസമയം, ആരാധനാലയങ്ങള്‍ വൈകാതെ തുറക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. എന്‍.എസ്.എസ് അടക്കമുള്ള സമുദായസംഘടനകളും മതമേലധ്യക്ഷന്മാരും നേരത്തെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.
വരും ദിവസങ്ങളിലെ സാഹചര്യം പരിശോധിച്ച ശേഷം ആരാധനാലങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകു എന്നാണ് സര്‍ക്കാര്‍ നിലപാട്.ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരാഴ്ച കഴിഞ്ഞ നിഗമനത്തിലെത്താമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച പുതിയ ഇളവുകളെക്കുറിച്ച് ആലോചിക്കും. ഏറ്റവും വേഗം തുറക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവട്ടെ. അപ്പോള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.