കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതിലും ഐ ഗ്രൂപ്പിന് കടുത്ത അമര്‍ഷം

തിരുവനന്തപുരം: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത അമര്‍ഷം. പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കും. പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ കാര്യത്തിലും അതുണ്ടായില്ലെന്നുമാണ് ഐ ഗ്രൂപ്പ് നിലപാട്. പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും പേരിനു വേണ്ടിയാണ് അഭിപ്രായം തേടിയതെന്നുമുള്ള നിലപാടാണ് ഐ ഗ്രൂപ്പിന്റേത്. വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിലുമതുണ്ടായില്ല.അതേസമയം കെ. സുധാകരന്‍ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും, അതുവരെ ക്ഷമയോടെ കാത്തിരിക്കാമെന്നാണ് എ ഗ്രൂപ്പിലെ പൊതുചിന്ത.