ന്യൂഡല്‍ഹി : ഹാനി ബാബുവിന് എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്ന് ഭാര്യ ജെന്നി. ഡല്‍ഹി സര്‍വകലാശാല അധ്യാപകനാ ഹാനിയെ തെളിവെടുപ്പിന് വിളിച്ചു കൊണ്ടു പോയി എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു.ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ദില്ലി സര്‍വ്വകലാശാല മലയാളി അദ്ധ്യാപകൻ ഹാനി ബാബുവിനെ അടുത്ത മാസം നാല് വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിരോധിച്ച രേഖകളോ പുസ്തകങ്ങളോ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും പിടിച്ചിട്ടില്ലെന്നും ജെന്നി പറഞ്ഞു. ഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് മലയാളി അധ്യാപകനായ പ്രഫ. ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍, ഹാനിയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഹാനി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നേരത്തെ ഹാനി അടക്കം മൂന്ന് പേര്‍ക്ക് എന്‍ഐഎ സമന്‍സ് അയച്ചിരുന്നു. 2019 സെപ്റ്റംബറില്‍ പൂനെ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന 12ാമത്തെ ആളാണ് ഹാനി ബാബു.
2020-07-29