കുട്ടികളിലുള്ള വാക്സിൻ ക്ലിനിക്കല്‍ പരീക്ഷണത്തിന് പട്ന എയിംസില്‍ തുടക്കമായി. കൊവാക്സിൻ 15 കുട്ടികളിലാണ് ആദ്യഘട്ട ട്രയൽ നടത്തുന്നത്. കുത്തിവെയ്പ്പിനുമുൻപായി ആര്‍ടിപിസിആര്‍, ആന്റിബോഡി പരിശോധനകള്‍ക്ക് ശേഷം കുട്ടികൾ ട്രയലില്‍ പങ്കാളികളായി. ആന്റിബോഡി സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയ കുട്ടികൾക്ക് പരീക്ഷണത്തിന് പങ്കാളിയാകാൻ സാധിക്കില്ല . 12 നും 18 നും വയസ്സിനിടയിലുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയതെന്ന് എയിംസിലെ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സഞ്ജീവ് കുമാര്‍ പറഞ്ഞു. 5 എംഎല് മരുന്ന് കുത്തിവെപ്പായി നല്കിയ ശേഷം കുട്ടികളെ രണ്ട് മണിക്കൂര്‍ നിരീക്ഷണത്തിന് വിധേയമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് മരുന്ന് നല്‍കും. അതുവരെ കുട്ടികള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021-06-03

