ന്യൂഡല്‍ഹി : രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പു നല്കി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി. ലക്ഷ്കര്‍ ഇ ത്വയ്ബ അടക്കമുള്ള ഭീകരവാദ സംഘടനകളാണ് ആക്രമണപദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ അട്ടിമറി നടക്കാൻ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പുണ്ട്. അയോധ്യയില്‍ ക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിന്റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഓഗസ്റ്റ് അഞ്ച്. ഇതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കള്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
2020-07-29