ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മാതൃകാ വാടക നിയമത്തിന്(മോഡല്‍ ടെനന്‍സി ആക്ട്) അംഗീകാരം നല്‍കി.ഈ നിയമം അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിലവിലുള്ള വാടക നിയമങ്ങള്‍ ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യാം. നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പുതിയ നിയമ പ്രകാരം ഇനി മുന്‍കൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാന്‍ പാടുള്ളു. അതേസമയം താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ ഈടാക്കാമെന്നും നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാന്‍ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.ഈ നിയമം എല്ലാ വരുമാനക്കാര്‍ക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുന്നതിനും ഇത് ഉപകാരപ്പെടും. കൂടാതെ, വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞ വീടുകള്‍ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം ഉപകാരപ്പെടുമെന്നും പറയുന്നു. വന്‍തോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

