കുട്ടികളിലെ കോവിഡ് വ്യാപനനിയന്ത്രണം : വിദഗ്ദ്ധ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു

ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് വ്യാപന നിയന്ത്രണത്തിനായി വിദഗ്ദ്ധ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. കുട്ടികളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ രൂപീകരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും പീഡിയാട്രിക് ഡോസുകള്‍ക്കായി കേന്ദ്രം തയ്യാറെടുക്കുകയാണെന്ന് ഡോ. വി.കെ പോള്‍ അറിയിച്ചു. എന്നാല്‍ കോവിഷീല്‍ഡ് ഡോസുകള്‍ രണ്ടെണ്ണമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാല്‍, രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന് നില്ക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്.