ബീജിങ്: ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയതായി ചൈന. ഗാല്‍വന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടേയും പിന്‍വാങ്ങല്‍. തങ്ങള്‍ പിന്മാറിയെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചാം വട്ട ചര്‍ച്ചയ്ക്കായി ഒരുങ്ങുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍, പിന്‍വാങ്ങുകയാണെന്ന ചൈനയുടെ അവകാശവാദങ്ങള്‍ക്കിടയിലും ലഡാക്ക് മേഖലയില്‍ നിലവില്‍ 50ഓളം ചൈനീസ് സൈനിക ക്യാംപുകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ലഡാക്കില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലും, മരണവും നടക്കുന്നത്. 20 ഇന്ത്യന്‍ സൈനികരെ ഏറ്റുമുട്ടലില്‍ നഷ്ടപ്പെട്ടപ്പോള്‍ ചൈനയ്ക്കുണ്ടായ നഷ്ടം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
2020-07-29