വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് താരങ്ങൾ

vairamuthu

തിരുവനന്തപുരം: നിരവധി പേര്‍ മീ ടൂവിലൂടെ ലൈംഗിക ആരോപണം ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്ബുക്കില്‍ കുറിച്ചത്.

വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.

തീരുമാനം പുനപരിശോധിക്കണമെന്ന് മീന കന്ദസ്വാമിയും ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. ട്വിറ്ററില്‍ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂര്‍ ഗോപാലകൃഷ്ണനോടും പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്.