ടോം ക്രൂസ് നായകനായി എത്തിയ മിഷന് ഇംപോസിബിള്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ, ക്രിസ്റ്റഫര്‍ മക് ക്വാറി ഒരുക്കുന്ന മിഷന് ഇംപോസിബിള്‍ 7ല്‍ പ്രഭാസും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാധേശ്യാമിന്റെ ഇറ്റലി ഷെഡ്യൂളിനായി എത്തിയ പ്രഭാസിനോട് മക് ക്വാറി ചിത്രത്തിന്റെ കഥയും കഥാപാത്രവും വിശദീകരിക്കുകയായിരുന്നെന്നും പ്രഭാസ് ഉടന്‍ സമ്മതം മൂളിയെന്നുമൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ സാക്ഷാല്‍ ക്രിസ്റ്റഫര്‍ മക് ക്വാറി തന്നെ ഇതിനു വിശദീകരണവുമായി രംഗത്തെത്തി. പ്രചരണം വ്യാജമാണെന്ന തരത്തിലായിരുന്നു ക്രിസ്റ്റഫര്‍ മക് ക്വാറിയുടെ പ്രതികരണം. അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്റര്്നെറ്റിലേക്ക് സ്വാഗതം, എന്നായിരുന്നു മക് ക്വാറിയുടെ മറുപടി.
അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന് പൂര്‍ത്തിയാക്കാനുള്ളത്. കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാര്‍, രാധാകൃഷ്ണ കുമാറിന്റെ പിരീഡ് റൊമാന്റിക് ഡ്രാമ രാധേ ശ്യാം, നാഗ് അശ്വിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്തിന്റെ ബഹുഭാഷാ മിത്തോശജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍.
2021-05-27

