തിരുവനന്തപുരം: തോമസ് ഐസക്കിന്റെ പിൻഗാമിയായി, 13ാം നമ്പര്‍ കാര്‍ ഏത് മന്ത്രി ഏറ്റെടുക്കുമെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. കൃഷിവകപ്പു മന്ത്രിയും ചേര്‍ത്തലയില്‍നിന്നുള്ള സിപിഐ അംഗവുമായ പി പ്രസാദാണ് 13ാം നമ്പര്‍ കാര്‍ ഏറ്റെടുത്തത്. കാർ നമ്പർ അദ്ദേഹം ചോദിച്ച് വാങ്ങുകയായിരുന്നു. നിര്‍ഭാഗ്യ സംഖ്യയെന്ന ചീത്തപ്പേരുള്ള 13ാം നമ്പര്‍ കാര്‍ ആരും ഏറ്റെടുക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. വി എസ് അച്യുതാന്ദന് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയാണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്.മന്ത്രിമാർക്ക് രാശിയില്ലാത്ത മന്ത്രിഭവനമെന്ന് പേരുകേട്ട മന്മോഹന് ബംഗ്ലാവായിരുന്നു തോമസ് ഐസക്ക് ഔദ്യോഗിക വസതിയാക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിലെ ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവാണ് മന്മോഹന് ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത്.
മന്ത്രിമാരുടെ ഔദ്യോഗിക വസതിയും കാർ നമ്പറും :
പിണറായി വിജയൻ : ക്ലിഫ് ഹൗസ്, നന്തൻകോട്
കാർ നമ്പർ -1
കെ രാജൻ : ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം. പാളയം
കാർ നമ്പർ -2
റോഷി അഗസ്റ്റിൻ : പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -3
കെ. കൃഷ്ണൻകുട്ടി : പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ – 4
എ.കെ. ശശീന്ദ്രൻ : കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം
കാർ നമ്പർ -5
അഹമ്മദ് ദേവർകോവിൽ : തൈക്കാട് ഹൗസ്, വഴുതക്കാട്
കാർ നമ്പർ – 6
അഡ്വ. ആന്റണി രാജു : മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം
കാർ നമ്പർ -7
സജി ചെറിയാൻ : കവടിയാർ ഹൗസ്, വെള്ളയമ്പലം
കാർ നമ്പർ – 8
എം.വി. ഗോവിന്ദൻ മാസ്റ്റർ : നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ – 9
കെ.എൻ. ബാലഗോപാൽ : പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -10
പി. രാജീവ് : ഉഷസ്സ്, നന്തൻകോട്
കാർ നമ്പർ -11
വി.എൻ. വാസവൻ : ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം
കാർ നമ്പർ -12
പി. പ്രസാദ് : ലിൻഡസ്റ്റ് ദേവസ്വം ബോർഡ് ജങ്ഷൻ, നന്തൻകോട്
കാർ നമ്പർ -13
ജെ. ചിഞ്ചുറാണി : അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -14
കെ.രാധാകൃഷ്ണൻ : എസെൻഡീൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -15
ശിവൻകുട്ടി : റോസ് ഹൗസ്, വഴുതക്കാട്
കാർ നമ്പർ -16
അഡ്വ. മുഹമ്മദ് റിയാസ് : പമ്പ, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -17
പ്രൊഫ. ആർ.ബിന്ദു : സാനഡു, വഴുതക്കാട്
കാർ നമ്പർ -18
അഡ്വ. ജി.ആർ. അനിൽ : അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം
കാർ നമ്പർ -19
വീണ ജോർജ് : നിള, കന്റോൺമെന്റ് ഹൗസിന് സമീപം പാളയം-20
വി. അബ്ദുറഹ്മാൻ :
കാർ നമ്പർ – 21

