വേലുക്കാക്കയിലെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന വേലുക്കാക്കയിലെ ലിറിക്കല്‍ വീഡിയോ റിലീസായി. മുരളി ദേവ് എഴുതി യൂണിസ്‌ക്കോ സംഗീതം നല്‍കി വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച കാക്ക പാവം കറുത്ത പക്ഷി എന്ന ഗാനമാണ് റിലീസായത്. ഇന്ദ്രന്‍സിനെ കൂടാതെ, സാജു നവോദയ , ഷെബിന് ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. സത്യന്‍ എം.എ തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രം എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍്, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.