ഇടുക്കി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യര്‍ത്ഥിച്ച് പി സി ജോര്‍ജ്. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് സൗമ്യയുടെ ഭര്‍ത്താവിന്റെ അക്കൗണ്ട് വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയിരിക്കുന്നത്.
പി സി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
നമ്മുടെ ഈ കൊച്ചു കേരളത്തില്‍ എന്ത് തരം പ്രതിസന്ധിയുണ്ടായാലും കൈത്താങ്ങാവുന്ന ഒരു കൂട്ടം മനുഷ്യര്‍ ഈ ലോകത്തുണ്ട്.
‘ജീവിതം കരുപിടിപ്പിക്കുവാന്‍ കടല് കടന്നു പോയി ജോലിയെടുക്കുന്ന പ്രവാസികള്‍’
നമ്മുടെ നാടിന്റെ നട്ടെല്ല് ഇവര്‍ പ്രവാസികളാണ്.
അവരിലൊരാള്‍, ഒരു മാലാഖ കുട്ടി ഇസ്രായേലില്‍ വെച്ചുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും , തിരിഞ്ഞു നോക്കുകയോ, ധനസഹായം പ്രഖ്യാപിക്കാനോ ഭരണകൂടം തയ്യാറാവാത്ത സാഹചര്യത്തില്‍ ആ കുടുംബത്തിന് ഒരു കൈതാങ്ങാവാന്‍ നമ്മള്‍ക്കൊരുരുത്തര്‍ക്കും കൈകോര്‍ക്കാം.
നിങ്ങള്‍ ഓരോരുത്തര്‍ക്കും ആവുന്ന സഹായം ആ കുടുംബത്തിന് നല്‍കുവാന്‍ ശ്രമിക്കുക.
സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്‌കാരം ഞായറാഴ്ച ആയിരുന്നു. ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തില്‍ ആയിരുന്നു സൗമ്യയുടെ സംസ്‌കാരം നടന്നത്. സൗമ്യയുടെ വീട്ടിലേക്ക് ഇസ്രായേലി പ്രതിനിധിയും എത്തിയിരുന്നു.