ചെന്നൈ : തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി സംഭാവന നല്‍കി നടന്മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്. നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്.രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്‍കി.
2021-05-16

