സല്‍മാന്‍ ചിത്രം റിലീസിന് പിന്നാലെ സീഫൈവ് ഒടിടി പ്ലാറ്റ്‌ഫോം സര്‍വര്‍ ഡൗണ്‍

മുംബൈ : സല്‍മാന്‍ ചിത്രം രാധേ റിലീസ് ചെയ്തതിന് പിന്നാലെ സീഫൈവ് ഒടിടി പ്ലാറ്റ്‌ഫോം സര്‍വര്‍ ഡൗണായി. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു ഈ പ്രശ്‌നം. കൊറിയന്‍ ചിത്രമായ ഔട്ട്‌ലോസിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പ്രഭുദേവയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. സീ പ്ലെക്‌സ്, സീ ഫൈവ്, സീ ടിവി എന്നിവയിലായാണ് രാധേ റിലീസ് ചെയ്തത്. സല്‍മാന്‍ഖാനൊപ്പം രണ്‍ദീപ് ഹൂഡ, ദിഷ പട്‌നാനി, ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിലുണ്ട്.സല്‍മാന്‍ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് രാധേ. വാണ്ടഡ്, ദബാംഗ് 3 എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍.