മുഖ്യമന്ത്രി ജ്യോത്സ്യനില്‍ വിശ്വസിക്കുന്ന ആളായി മാറിയോ, സത്യപ്രതിജ്ഞ വൈകുന്നതിന്റെ കാരണം ചികഞ്ഞ് പൊതുജനങ്ങള്‍

തിരുവനന്തപുരം: ജോത്സ്യനില്‍ വിശ്വസിക്കുന്ന ആളായി ഞാന്‍ മാറിയല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ത്തന്നെ പറയും. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം ആണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം സത്യപ്രതിജ്ഞ മാറ്റിവെച്ചുവെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. മാത്രമല്ല, ജോത്സ്യന്‍ പറഞ്ഞിട്ടാണ് സത്യപ്രതിജ്ഞ വൈകുന്നതെന്ന ജന്മഭൂമി വാര്‍ത്ത പങ്കുവെച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദു റബ്ബും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ച ജ്യോത്സ്യന്‍ ആണ് അധികാരമേല്‍ക്കാനുള്ള സമയവും തിയ്യതിയും കുറിച്ചു നല്‍കിയതെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു.
അതേസമയം, സത്യപ്രതിജ്ഞ 20 നടത്താമെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.