ഇന്ധനവില വര്‍ദ്ധന തുടരുന്നു

കൊച്ചി: രാജ്യത്ത് ഇന്ധനവില വര്‍ദ്ധന തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 94 കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ മൂന്ന് പൈസയും ഡീസലിന് 88 രൂപ 83 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 92 രൂപ 15 പൈസയും ഡീസലിന് 88 രൂപ 8 പൈസയുമാണ്.രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. മേയ് നാല് മുതലാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കുറച്ചുനാള്‍ ഇന്ധന വില വര്‍ദ്ധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഏഴ് തവണയാണ് വില വര്‍ദ്ധനയുണ്ടായത്.