പി എം കിസാന്‍ നിധി : മൂന്നാം ഗഡു ഈ മാസം ലഭിക്കും

കൊച്ചി: പി എം കിസാന്‍ നിധിയുടെ മൂന്നാമത്തെ ഗഡുവായ 2000 രൂപ ഈ മാസം പത്തിന് (മെയ് 10 തിങ്കള്‍) ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. ചെറുകിട കര്‍ഷകര്‍ക്കായി 2019 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പി എം കിസാന്‍ നിധി.ഏകദേശം 75000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.14 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) മോഡ് വഴി ഓണ്‍ലൈനായാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക.സ്വന്തമായി രണ്ട് ഏക്കറില്‍ കവിയാത്ത കൃഷിഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമുള്ളവര്‍ക്ക് കൃഷിഭൂമിയുടെ വിവരങ്ങള്‍ കാണിച്ച് പദ്ധതിയില്‍ അപേക്ഷിയ്ക്കാം.