മനസ് തുറന്ന് മഞ്ജു വാര്യർ;താരത്തിൻ്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകരും

മഞ്ജു വാര്യർ ഏതൊരു കാര്യവും ചിരിച്ചുകൊണ്ടാണ് പറയുന്നത്. ചെറിയൊരു വിഷയം കിട്ടിയാല്‍ പോലും ചിരിയ്ക്കുന്ന വ്യക്തിയാണ് മഞ്ജു. ചിരിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല എന്ന് മഞ്ജു വാര്യര്‍ പറയുന്നു. സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു മഞ്ജു.മഞ്ജു വാര്യരുടെ അഭിമുഖങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാവും, ഏതൊരു കാര്യവും ചിരിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ പറയുന്നത്. റാണി പദ്മിനി, കെയര്‍ ഓഫ് സൈറ ബാനു, മോഹന്‍ലാല്‍, ജോ ആന്റ് ബോയ് തുടങ്ങിയ സിനിമകളില്‍ കോമഡി നിറഞ്ഞ നായികാ വേഷമായിരുന്നു മഞ്ജുവിന്.

അതേ സമയം കെയര്‍ ഓഫ് സൈറ ബാനുവില്‍ കാര്യത്തോട് അടുക്കുമ്പോള്‍ പക്വത തന്നെയാണ് വിഷയം. സിനിമയിലൂടെ ഞാന്‍ ആരെയെങ്കിലും ചിരിപ്പിയ്ക്കുന്നുണ്ടെങ്കില്‍ അത് സ്‌ക്രിപ്റ്റിന്റെ ഗുണമാണെന്നാണ് മഞ്ജു പറയുന്നത്.കൂടുതലും പക്വതയുള്ളതും ഗൗരവുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് മഞ്ജു സിനിമയില്‍ അവതരിപ്പിക്കാറുള്ളത് എങ്കിലും, രണ്ടാം വരവില്‍ ഹാസ്യം നിറഞ്ഞ ചില കഥാപാത്രങ്ങള്‍ മഞ്ജു ചെയ്തിട്ടുണ്ട്.

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ.. (ചിരിച്ചു കൊണ്ട് തന്നെ മഞ്ജു വാര്യര്‍ പറഞ്ഞു) ചിരി വന്നാല്‍ ചിരിയ്ക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകള്‍ ആസ്വദിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല. ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാല്‍, അതെന്താണെന്ന് ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ- മഞ്ജ വാര്യര്‍ ചിരിച്ചുകൊണ്ട് ചോദിയ്ക്കുന്നു.

ചതുര്‍മുഖം എന്ന സിനിമയാണ് ഏറ്റവും ഒടുവില്‍ മഞ്ജു വാര്യരുടേതായി റിലീസ് ചെയ്തത്. തിയേറ്ററില്‍ വിജയകരമായി മുന്നേറുന്നതിനിടെ കോവിഡ് 19 രണ്ടാം തരംഗം വന്നതോടെ സിനിമ തിയേറ്ററില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്‍ എന്നീ ചിത്രങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് റിലീസ് പ്രതിസന്ധികളിലാണ്.