104 ാം വയസില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് അന്നം

104-ാം വയസില്‍ കൊറോണ വാക്സിനെടുത്ത് അന്നം. സംസ്ഥാനത്ത് ഇതാദ്യമായണ് ഇത്രയും പ്രായമേറിയ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിയായ അന്നം മക്കളോടൊപ്പം അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ ഇവര്‍ക്ക് ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുണ്ട്.ആരോഗ്യവകുപ്പ് അധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.