കോവിഡ് : ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി

ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി. ഈ മാസം അവസാനം സുഗ ഇന്ത്യയും ഫിലിപ്പയന്‍സും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് ഇന്ത്യയില്‍ വ്യാപിക്കുന്നതോടെയാണ് സന്ദര്‍ശനം ഒഴിവാക്കിയത്.
നേരത്തെ ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യ സന്ദര്‍ശനം ഉപേക്ഷിച്ചിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം കുറക്കാന്‍ ഇന്ത്യ-ജപ്പാന് സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിയാണ് ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് വരാനിരുന്നത്.