യുപിയിലെ അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ : അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

hotspot

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഏപ്രില്‍ 26 വരെ കൊവിഡ് മാനദണ്ഡ പ്രകാരം ഉത്തര്‍പ്രദേശിലെ വന്‍ നഗരങ്ങളായ അലഹാബാദ്, ലക്‌നൗ, വാരണാസി, കാണ്‍പൂര്‍ നഗര്‍, ഗോരഖ്പൂര്‍ എന്നീ നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്.ഹൈക്കോടതി ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുവെങ്കിലും പൂര്‍ണമായ ലോക്ഡൗണ്‍ ശരിയായ സമീപനമല്ലെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു.