തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് കൂട്ടപ്പരിശോധന. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്ന് ലക്ഷം പേര്‍ക്കായിരിക്കും പരിശോധന നടത്തുക. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും അവര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നതിനും ആരോഗ്യ വകുപ്പ് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ നിര്‍ദേശമുണ്ടായി. വോട്ടെണ്ണല്‍് ദിവസം കൂട്ടംകൂടുന്നതും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകള്‍ മുന്‍കൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്.
2021-04-20
		
	
