കടല്‍ക്കൊലകേസ് : നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രിംകോടതി

supreme court

ന്യൂഡല്‍ഹി: ഇറ്റലി സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കടല്‍ക്കൊലക്കേസില്‍ നടപടികള്‍ അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി. ഇറ്റലി സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പണം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിടുകയുള്ളുയെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് മുമ്പ് വ്യക്തമാക്കിയിട്ടും തുക ഇതുവരെ രജിസ്ട്രിയില്‍ നിക്ഷേപിച്ചിട്ടില്ലെന്ന് ഇന്ന് സുപ്രീം കോടതി ജീവനക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.