റിയാദ്: സൗദിയില്‍ യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‌ഫോടക വസ്തുക്കള് നിറച്ച നാല് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും റോയല്‍ സൗദി എയര്‍ ഡിഫന്‍സ് തകര്‍ത്തു. ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ച പുലര്‍ച്ചെയുമായിരുന്നു ആക്രമണം. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ജിസാന്‍ സര്‍വകലാശാല കാമ്പസില്‍ പതിച്ച് തീപ്പിടുത്തമുണ്ടായി. അന്താരാഷ്ട്ര നിയമങ്ങള്‍ മാനിച്ചുകൊണ്ടുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
2021-04-15