തിരുവനന്തപുരം : ഏപ്രില്‍ ഒന്ന് മുതല്‍ അടിസ്ഥാന കുടിവെള്ള നിരക്കില്‍ അഞ്ച് ശതമാനം വര്‍ധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ 4 രൂപ 20 പൈസയാകും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനായി ഇടതുസര്‍ക്കാര്‍ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ധന. സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കര വര്‍ധന സംബന്ധിച്ച് ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉത്തരവ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
2021-04-13