സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: ബിജെപിയുടെ 41-ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയെ ഇന്നത്തെ അവസ്ഥയിലേക്കെത്തിക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകരുടെ സത്യസന്ധതയും കഠിനാധ്വാനവുമാണെന്നും അതിന് നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ജനങ്ങള്‍ക്ക് വേണ്ടി കഠിനധ്വാനം ചെയ്യുന്നതിലൂടെ ഒരു സംഘടനയ്ക്ക് ഉയരങ്ങളിലെത്താന്‍ കഴിയുമെന്ന് 41 വര്‍ഷമായി ബിജെപി കാണിച്ചു കൊടുക്കുന്നു’ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന എല്‍ കെ അദ്വാനിയെ അനുസ്മരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച എല്ലാവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

സ്ഥാപക ദിനത്തോടനുബന്ധിച്ച് ബൂത്ത് തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചരിത്രം, പരിണാമം, പ്രത്യശാസ്ത്രം, പാര്‍ട്ടിയുടെ പ3തിബദ്ധത എന്നിവ സംസ്ഥാന-ജില്ലാ തലങ്ങളില്‍ വെബിനാര്‍ വഴി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി ആദ്യകാലത്ത് ഭാരതീയ ജനസംഘ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1951 ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് ഭാരതീയ ജനസംഘ് സ്ഥാപിച്ചത്. പിന്നീടി നിരവധി പാര്‍ട്ടികളുമായി ലയിച്ച് 1977ല്‍ ജനതാ പാര്‍ട്ടി ആയി മാറി. 1980 ല്‍ ജനതാ പാര്‍ട്ടിടയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളെ പാര്‍ട്ടിയുടെയും ആര്‍എസ്എസിന്റെയും അംഗങ്ങളാകുന്നതില്‍ നിന്ന് വിലക്കി.

ഇതിനെ തുടര്‍ന്ന് ജനസംഘം അംഗങ്ങള്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. അങ്ങനെയാണ് 1980 ഏപ്രില്‍ ആറിന് ഭാരതീയ ജനത പാര്‍ട്ടി (ബിജെപി) നിലവില്‍ വരുന്നത്.അതേസമയം ബിജെപി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമ്പോള്‍ യന്ത്രത്തെ കുറ്റപ്പെടുത്തുകയും തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിക്കുമ്പോള്‍ പ്രശംസിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനയെയും ജനാധിപത്യത്തെയെയും ഈ ആളുകള്‍ മനസ്സിലാക്കുന്നില്ലെന്നും അവരുടെ പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും വിലമതിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷം ജനങ്ങളെ സത്യസന്ധമായി സേവിക്കുന്നതില്‍ ജനങ്ങളുടെ ഹൃദയം നേടിയ പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.