ലോകവന്യജീവിദിനത്തിൽ പ്രധാനമന്ത്രി മോദി ഗിർ വന്യജീവി സങ്കേതത്തിലെ ലയൺ സഫാരിയിൽ പങ്കെടുത്തു

ലോകവന്യജീവി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിലെ ലയൺ സഫാരിയിൽ പങ്കെടുത്തു. മോദി തിങ്കളാഴ്ച രാവിലെയായിരുന്നു ജുനഗഡ് ജില്ലയിലെ ഗിർ വന്യജീവി സങ്കേതത്തിലെത്തിയത് .

ഈ ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യതയെക്കുറിച്ച് പ്രധാനമന്ത്രി X- ൽ പോസ്റ്റ് ചെയ്തു . ഓരോ ജീവിവർഗവും പരിസ്ഥിതിയിൽ നിർണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർ‍ത്തു.ഗുജറാത്ത് വനംവകുപ്പിന്റെ കീഴിലുള്ള സാസനിലെ ആരണ്യ അതിഥി മന്ദിരത്തിലെ സിംഹ് സദനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി താമസിച്ചു. ശിവ ഭഗവാന്റെ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ സോമനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ഞായറാഴ്ച വൈകുന്നേരം അദ്ദേഹം അവിടെ എത്തിയത് .