“ഗാസയെ അമേരിക്ക നിയന്ത്രിക്കും, എല്ലാ പലസ്തീൻകാരും ഒഴിഞ്ഞുപോണം” – ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം

വാഷിംഗ്ടൺ: ഗാസയെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കേണ്ടതുണ്ടെന്നും, അവിടെയുള്ള എല്ലാ പലസ്തീൻക്കാരും ഒഴിഞ്ഞുപോവണമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് യുദ്ധം ഗാസയെ വാസയോഗ്യമല്ലാത്ത തരത്തിൽ നശിപ്പിച്ചതിനാൽ ഈജിപ്ത്, ജോർദൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഗാസയ്ക്ക് സ്ഥിരമായ ഭാവിയില്ലെന്നും, അമേരിക്ക അതിനെ പുനർനിർമ്മിച്ച് നന്നാക്കുമെന്നുമാണ് ട്രംപിന്റെ വാക്കുകൾ. അടുത്താഴ്ച ജോർദാൻ രാജാവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

അതേസമയം, ട്രംപിനെ പ്രശംസിച്ച നെതന്യാഹു, ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായി ട്രംപാണെന്നും, അദ്ദേഹത്തിന്റെ നീക്കം ചരിത്രപരമാണെന്നുമാണ് ചർച്ചകൾക്ക് ശേഷം പ്രതികരിച്ചത്.