ഈ വർഷവും 1,75,025 തീർ‌ത്ഥാടകർ‌; ഹജ്ജ് കരാറിൽ സൗദിയും ഇന്ത്യയും ഒപ്പുവെച്ചു‌

ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പ് വെച്ച് ഇന്ത്യയും സൗദി അറേബ്യയും. സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയ, ഇന്ത്യൻ പാർലിമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് ജിദ്ദയിൽ നടന്ന ചങ്ങിൽ കരാറിൽ ഒപ്പുവെച്ചത്. ഈ വർഷവും 1,75,025 തീർ‌ത്ഥാടകരാകും ഉണ്ടാകുക .

10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഹജ്ജ് കരാർ ഒപ്പ് വെക്കൽ ചടങ്ങിൽ സംബന്ധിച്ചു.