ലക്‌നൗ: ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. മഥുര – കൈസർഗഞ്ച് ഹൈവേയിലാണ് അപകടം ഉണ്ടായത്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണ് അപകടത്തിൽ മരണപ്പെട്ടത്. പിക്കപ്പ് വാനും കൊറിയർ കണ്ടെയ്‌നർ ട്രക്കുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ഏഴ് പേരെ ജില്ലാ ആശുപത്രിയിലും മറ്റ് ആറ് പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.