ഫ്‌ളാറ്റ് തട്ടിപ്പു കേസ്: ധന്യ മേരി വർഗീസിന്റെ ഒന്നര കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫ്‌ളാറ്റ് തട്ടിപ്പുകേസിലാണ് ഇഡിയുടെ നടപടി. നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങളാണ് ഇഡി കണ്ടുകെട്ടിയത്..

പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭർത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസൺ ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്‌ളാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.