മറ്റൊരാളെ കാണിക്കണമെന്ന് കരുതി ആരോഗ്യം കോംപ്രമൈസ് ചെയ്യരുത്; ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോമ്പ്രമൈസ് ചെയ്യാനാവില്ലെന്ന് സൂര്യ

ഒരിക്കലും ഒരാളുടെ ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോംപ്രമൈസ് ചെയ്യാനാവില്ല എന്ന് നടൻ സൂര്യ. സിക്‌സ് പാക്ക് ഉണ്ടാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം എന്ന് താൻ ഒരിക്കലും പറയില്ലെന്ന് സൂര്യ പറഞ്ഞു. താൻ എപ്പോഴും സിക്‌സ് പാക്ക് ചെയ്തിട്ടുള്ളത് തന്റെ കഥാപാത്രത്തിന് വേണ്ടിയാണ്. എല്ലാ സിനിമകൾക്കും വേണ്ടി സിക്‌സ് പാക്കിനായി ശ്രമിച്ചിട്ടില്ല എന്നും സൂര്യ വ്യക്തമാക്കി.

മറ്റൊരാളെ കാണിക്കണമെന്നോ ആരെങ്കിലും പ്രൂവ് ചെയ്യണമെന്നോ കരുതി ആരോഗ്യം കോംപ്രമൈസ് ചെയ്യരുത്. നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോമ്പ്രമൈസ് ചെയ്യാനാവില്ല. നൂറു ദിവസം വളരെ ഡിസിപ്ലിൻഡായി ഡെഫിസിറ്റ് ഡയറ്റ് ഫോളോ ചെയ്താൽ തീർച്ചയായും സിക്‌സ് പാക്ക് വരും.

താനൊരു 10 ദിവസത്തിനു വേണ്ടിയാണ് സിക്‌സ് പാക്ക് ചെയ്തത് അല്ലാതെ ഒരു വർഷം പോലും സിക്‌സ് പാക്ക് നിലനിർത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല. പ്രൊഫഷണൽ റീസണിന് വേണ്ടി മാത്രമാണ് സിക്‌സ് പാക്ക് ചെയ്തത്. ബോഡി ബിൽഡിംഗ് കോമ്പറ്റീഷന് വേണ്ടിയോ മറ്റോ ആണെങ്കിൽ നിങ്ങൾക്ക് ചെയ്യാം അല്ലാതെ ഒരിക്കലും ആരോഗ്യം കളയരുത്. ഹെൽത്തിന്റെ കാര്യം പിന്നിലേക്ക് തള്ളി കണ്ണു മൂടി സിക്‌സ് പാക്ക് ചെയ്യരുതെന്നും സൂര്യ കൂട്ടിച്ചേർത്തു.